കണ്ണംകുളങ്ങര ഇടവക വികാരി ജിയോ തെക്കിനിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. ട്രിച്ചൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോ അക്കര അദ്ധ്യക്ഷതവഹിച്ചു. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. ഞായറാഴ്ച്ച രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയഹാളില്‍ വെച്ച് നടന്ന ക്യാമ്പില്‍. സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തൈറോയ്ഡ് തുടങ്ങിയ പരിശോധനകളും രോഗ നിര്‍ണ്ണയങ്ങള്‍ക്ക് വേണ്ടതായ പാപ്‌സ്മിയന്‍, തൈറോയ്ഡ്, രക്തപരിശോധന എന്നിവയും സൗജന്യമായി നല്‍കി. ലയണ്‍സ് ക്ലബ് 74 ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകളും 100 ഓളം ബോധവത്ക്കരണ സെമിനാറുകളും നടത്തിയിട്ടുണ്ടെന്നും ക്യാമ്പുകളിലൂടെ ഇതുവരെ ഏകദേശം 33000സ്ത്രീകളുടെ ക്യാന്‍സര്‍ നിര്‍ണ്ണയം നടത്തുവാനും, ലക്ഷണങ്ങള്‍ കണ്ടെത്തിയ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ ആരോഗ്യം ഉറപ്പുവരുത്തുവാനും ലയണ്‍സ് ക്ലബിന് തൃശൂര്‍ ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കഴിഞ്ഞിട്ടുണ്ടെന്നും ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.