Newsleader – വൃശ്ചികക്കാറ്റിന് വൃശ്ചികത്തില് ശക്തി നന്നേകുറവായിരുന്നു. ധനു കടന്ന് മകരമെത്തുമ്പോഴേക്കും അത് അതീവശക്തി പ്രാപിക്കുകയായിരുന്നു. സൈബീരിയന്‍ ഹൈ എന്നറിയപ്പെടുന്ന കാറ്റ് സൈബീരിയയില്‍ നിന്ന് പുറപ്പെടുന്ന ഒന്നാണ്. അതിനാല്‍ തന്നെ തണുപ്പുകൂടും. തൃശൂര്‍ ജില്ലയിലേയ്ക്ക് പാലക്കാടന്‍ ചുരം കടന്നാണ് ഈ കിഴക്കന്‍കാറ്റ് എത്തുന്നത്. കാലം തെറ്റിവീശുന്നതിനാല് നെല്ല്, വാഴ കര്‍ഷകരാണ് വൃശ്ചികക്കാറ്റിനെ അധികം ഭയക്കുന്നത്. ശക്തമായ കാറ്റില്‍ നെല്ചെടികള് നിലംപതിച്ചാല്‍ ഒന്നും ചെയ്യാനില്ല. വാഴ കര്‍ഷകരെ സംബന്ധിച്ചിടത്തോളം കാറ്റിനെ പ്രതിരോധിക്കാന്‍ ബലമുള്ള തണ്ടുകള്‍ ഉപയോഗപ്പെടുത്താം. പക്ഷേ, ചിലവേറും. വരുംദിവസങ്ങളില്‍ കാറ്റിന്റെ ശക്തി കൂടാനാണ് സാധ്യതയെന്ന് ഡോ.ഗോപകുമാര്‍ പറയുന്നു
Latest malayalam news : English summary
Scorpio wind had less power in Scorpio. By the time it crossed Sagittarius and reached Capricorn, it was getting very strong. The wind known as the Siberian High originates from Siberia. So it gets colder. This easterly wind reaches Thrissur district by crossing the Palakkadan pass. Rice and banana farmers are most afraid of the Scorpion because of the erratic weather.