ബറോഡ സര്‍വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ എം.എ ബിരുദം നേടിയ ശേഷം കേരളത്തിലെ വിവിധ ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ കലാചരിത്രം, ലാവണ്യശാസ്ത്രം എന്നിവ പഠിപ്പിച്ചു. കുറച്ചുകാലം ഉദ്യോഗമണ്ഡല്‍ ഫാക്ടിലും ജോലി ചെയ്തിട്ടുണ്ട്. ആധുനിക കലാദര്‍ശനം, രവിവര്‍മ, ഭാരതീയ കല 20ാം നൂറ്റാണ്ടില്‍, ദൈവത്തായ്, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങള്‍, ബ്രീഫ് സര്‍വേ ആര്‍ട്ട് സിനിയേറിയോ കേരള രാജാ രവിവര്‍മ ക്ലാസിക്സ് തുടങ്ങിയ കലാപഠന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള ലളിതകല അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാര്‍ഡ്, കേസരി പുരസ്കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള എന്‍ഡോവ്മെന്റ് അവാര്‍ഡ്, സി.ജെ സ്മാരക പ്രസംഗസമിതി അവാര്‍ഡ്, ഡോ. സി.പി. മേനോന് സ്മാരക പുരസ്കാരം, ഗുരുദര്‍ശന അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 