Newsleader – മരിച്ച ഇരുവരും വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരാണ്. ഇരുവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല . ഒല്ലൂര്‍ എസിപി, മണ്ണുത്തി സി ഐ ഉള്‍പ്പെടെ ഉള്ളവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്നു പൊലീസ് അറിയിച്ചു.
Latest malayalam news : English summary
Both the deceased are security employees of Vellanikkara Service Cooperative Bank. The preliminary conclusion is that the other person may have committed suicide after killing one person during the conflict between the two. Meanwhile, the reason that led to the conflict is not clear. A police team led by Ollur ACP and Mannuthi CI reached the spot. Police said they have started an investigation into the incident.