Menu

Follow Us On

മേയറും സംഘവും ബസ് തടഞ്ഞ ദൃശ്യങ്ങള്‍

#thrissur #onlinenews #newsleader #malayalamnews

Newsleader – പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.ദൃശ്യം പുറത്തുവന്നതോടെ തന്റെ സര്‍വീസ് മുടക്കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി നിലനില്‍ക്കും. കെഎസ്ആര്‍ടിസി നിയമമനുസരിച്ച് ട്രിപ്പ് മുടക്കിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ കെട്ടിവയ്ക്കണം.

Latest malayalam news : English summary

The Mayor's complaint is that the bus first rammed the car at Plamood and then the driver made an obscene gesture. The police have registered a case against the KSRTC driver on the complaint of Arya Rajendran. At the same time, the police have not yet filed a case against the mayor for interrupting the trip by driving his car across the bus. The police are of the position that the driver's complaint is baseless.

Image 72
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –