ഏകദേശം നാലടി മുന്നിലായിട്ടാണ് ആനയുടെ നില്‍പ്പ്. കാര്യം പന്തിയല്ലെന്ന് കണ്ടതോടെ അംബുജാക്ഷന്‍ ബസ് റിവേഴ്സ് ഗിയറിലിട്ടു. അപ്പോഴേക്കും ആന അടുത്തെത്തിയിരുന്നു. ബസ് പിന്നിലേക്ക് പൊയ്ക്കോണ്ടിരുന്നു. കണ്ടക്ടര്‍ വിസിലടിച്ച് പിന്നലെ റോഡിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തരുന്നുണ്ടായിരുന്നു. ഏകദേശം ഷോളയാറില്‍ നിന്നും ആനക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ സമീപം വരെ ബസ് റിവേഴ്സ് ഗിയറില്‍ തന്നെ ഓടി. സ്ത്രീകളും കുട്ടികളും കുടുംബങ്ങളുമടക്കമുള്ള ബസിനുള്ളിലെ കയാത്രക്കാര്‍ ഈ സമയം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാന ആക്രമണത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ച ചീനിക്കാസ് ബസ് ജീവനക്കാരെ ആദരിച്ചു