മീശ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. മീശ എന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്. ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കും. എഴുതുന്നതോടെ എഴുത്തുകാരന്റെ ഉത്തരവാദിത്തം തീരുന്നു എന്നും ഹരീഷ് തൃശൂരില്‍ പറഞ്ഞു.
