കൊക്കാലെ 137-ാം നമ്പര്‍ അങ്കണവാടി. കുട്ടിക്കൂട്ടങ്ങളുടെ കുസൃതിയും കളിചിരികളും ഒന്നും ഇവിടെയെത്തുമ്പോള്‍ കാണില്ല.പക്ഷികളും ദുര്‍ഗന്ധമുള്ള കാഷ്ഠവും നിറഞ്ഞ ഇവിടെ കുട്ടികളെ അയയ്ക്കാന്‍ പോലും രക്ഷിതാക്കള്‍ മടിക്കുന്ന സ്ഥിതിയാണ്.പക്ഷിശല്ല്യം മൂലം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പോലും പാകംചെയ്യാറില്ല ഇവിടെ. കുട്ടികള്‍ക്ക് അലര്‍ജിയും അസുഖങ്ങളും പതിവാകുകയാണ്. അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇപ്പോഴും ഇവിടെ കഴിയുന്നത്.