മുമ്പ് ട്രാന്‍സ് വ്യക്തികള്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് ചെന്നൈയില്‍ നിന്ന് ഇവിടേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ തെളിവാണത്. കേരള സര്‍ക്കാരിനോടാണ് അതിന് നന്ദിപറയുന്നതെന്നും അവര്‍ പറഞ്ഞു. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ ആര്‍ക്ക് മുമ്പിലും സ്വീകാര്യതയ്ക്കായി കൈ നീട്ടരുത്. ആ കാലം കഴിഞ്ഞുപോയെന്നും ഷക്കീല പറഞ്ഞു.