Menu

Follow Us On

കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം പതിവാക്കി

മൊബൈല്‍ഫോണും പഴ്സും അടങ്ങിയ ബാഗ് ബസില്‍ വെച്ച് യാത്രക്കാരി ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, 1,000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ തമിഴ്നാട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് തമിഴ്നാട്ടിലെത്തി ഉപയോഗിക്കുന്നയാളെ കണ്ടെത്തി. എന്നാല്‍ മോഷണമുതലാണെന്ന് അറിയാതെ അയാള്‍ വാങ്ങി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തുകൃഷ്ണന്‍ പിടിയിലായത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –