പള്ളിയങ്കണത്തില്‍ വിമതപക്ഷം നിലയുറപ്പിച്ചതോടെ ബിഷപ്പ് തിരിച്ചു പോയി.എറണാകുളം ബിഷപ്പ് ഹൗസില്‍ അല്‍മായ മുന്നേറ്റം രാപ്പകല്‍ നീതിയജ്ഞം തുടരുന്നതിനാല്‍ തന്നെ സംഘര്‍ഷമുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് രാവിലെ 4.30 ഓടെയാണ് ഔദ്യോഗിക- വിമതപക്ഷം പള്ളിക്ക് മുന്‍പില്‍ തടിച്ച് കൂടിയത്.