TOP 10 AMUSEMENT PARKS IN KERALA
നമ്മുടെ ഈ കൊച്ചു കേരളത്തിൽ അമ്യൂസ്മെന്റ് പാർക്ക് എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് Wonderla , Silver Storm എന്നിങ്ങനെയുള്ള ചുരുക്കം ചില പേരുകളായിരിക്കും . എന്നാൽ ഇവയല്ലാതെ നല്ല കിടിലൻ അമ്യൂസ്മെന്റ് പാർക്കുകൾ വേറെയുമുണ്ട് നമ്മുടെ നാട്ടിൽ. നാം അറിയാതെ പോകുന്നവ. ചിലതിൽ കൂടുതലും വാട്ടർ റൈഡുകൾ ആയിരിക്കും ചിലതിൽ ലാന്റ് റൈഡുകളും. അങ്ങനെ നമ്മൾ കേൾക്കാത്തതും കേട്ടിട്ടുള്ളതുമായ പാർക്കുകളിൽ മികച്ച പത്തെണ്ണം എടുക്കുമ്പോൾ അവയിൽ ഏതൊക്കെ ഉൾപ്പെടുമെന്ന് നമുക്കൊന്ന് നോക്കാം.
10. Silsila Water Theme Park
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ജനപ്രീതി നേടിയ ഒരു അമ്യൂസ്മെന്റ് & വാട്ടർ തീം പാർക്കാണ് Silsila Park . മികച്ച സേവനങ്ങളും റൈഡുകളും കാരണം മഞ്ചേരിയിലെ ഈ വാട്ടർ പാർക്കിലേക്ക് ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു . മനുഷ്യ നിർമ്മിതമായ വലിയ തടാകങ്ങൾ ,വാട്ടർ സ്ലൈഡുകൾ ,സ്വിങ് ,വേവ് പൂൾസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
9. Snow Storm
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന Snow Storm കേരളത്തിലെ ഏക സ്നോ പാർക്കാണ് . മൈനസ് 10 ഡിഗ്രി സെൽഷ്യസിൽ മഞ്ഞുമൂടി കിടക്കുന്ന അന്തരീക്ഷം, 10,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്നു . സ്നോസ്റ്റോം കേരളത്തിലെ ആദ്യത്തെ സ്നോ പാർക്ക് സംരംഭമായതിനാൽ തന്നെ, ഇവിടേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും പ്രായഭേദമന്യേ ഉല്ലസിക്കാനുള്ള റൈഡുകളുടെ ഒരു ശ്രേണിയും ഒപ്പം മൈനസ് 10 ഡിഗ്രി സെൽഷ്യസ് ആസ്വദിക്കാനാവശ്യമായ എല്ലാ വിധ ആക്സസറികളും അവർ ഒരുക്കിയിട്ടുണ്ട്. മണാലിയോ കാശ്മീരോ സ്വപ്നം കണ്ടിരിക്കുന്നവർക്ക് നിമിഷനേരം കൊണ്ട് പോയി വരാവുന്ന ഒരു എക്സൈറ്റിംഗ് അനുഭവം തന്നെ ആയിരിക്കും ഇത് .
8. V-Pra Kaayal Floating Park
കണ്ണൂർ ജില്ലയിലെ മനോഹര സ്ഥലങ്ങളിൽ ഒന്നായ V-Pra Kaayal Floating Park വയലപ്ര കായലിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന ഒരു വാട്ടർ പാർക്കാണ്. 2 വശങ്ങളിൽ സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചുകൊണ്ട് നദിയെ തൊട്ടുനിൽക്കുന്ന റോഡിലൂടെ ആരംഭിക്കുന്ന പാർക്കിൽ പെഡൽ ബോട്ടിംഗ് ,കയാക്കിങ് ,ഗ്രൂപ്പ് ബോട്ടിംഗ് ,പാർട്ടി ബോട്ടിംഗ് , കിഡ്സ് വാട്ടർ റൈഡ് ,ഗെയിമിംഗ് എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകൾക്കുമുള്ള വിനോദ പരിപാടികൾ ഉണ്ട് . അതുക്കൊണ്ട് തന്നെ എല്ലാവർക്കും കുടുംബസമ്മേതം വന്ന് ആസ്വദിക്കാവുന്ന ഒരു പാർക്കാണിത്.
7. Silver Storm Water Theme Park
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന അമ്യൂസ്മെന്റ് പാർക്കാണ് Silver Storm Water Theme Park .ഇവിടുത്തെ വിനോദ സവാരികൾ ലോകോത്തരമാണ് . അവ എല്ലാ പ്രായക്കാർക്കും അനുയോജ്യവുമാണ് . പാർക്കിലെ പർവ്വത നദി ,മാസ്റ്റർ ബ്ലാസ്റ്റർ ,വൈൽഡ് റാഫ്റ്റ് റൈഡ് എന്നിവ എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് . സ്കൈ ജെറ്റ് ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. അതുപ്പോലെ തന്നെ ഇൻഫിനിറ്റി റൂമും, മിറർ മേസും ഒരുപാട് അമ്പരിപ്പിക്കുന്നതുമാണ് .
6. Playaza Amusement Park
തിരുവനന്തപുരത്തെ ആദ്യത്തേതും പ്രധാനവുമായ അമ്യൂസ്മെന്റ് എന്റർടൈൻമെന്റ് സെന്റര് ആണ് Playaza ,The Fun Plaza . ലോകോത്തര ഡിസൈനും ഇറക്കുമതി ചെയ്ത റൈഡുകളും ഗെയിമുകളും ആളുകൾക്ക് പ്ലെയാസയിൽ അവരുടെ അവധി ദിനങ്ങൾ ആഘോഷിക്കാൻ ആവേശം പകരുന്നു . 9D സിനിമ പ്ലെയാസയുടെ മറ്റൊരു ആകർഷണമാണ് . എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന പാർട്ട് ഹാളും പ്ലെയാസ ഒരുക്കിയിരിക്കുന്നു . ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ നൽകാൻ പ്ലെയാസക്ക് അവരുടെ റൈഡുകളിലൂടെ കഴിയുന്നു .
5. Vismaya Water Park
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലുള്ള Vismaya Water Park കണ്ണൂരിലെ തന്നെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് . പാർക്കിലെ സ്പ്ലാഷ് പൂളുകൾ, റൈഡുകൾ,റെസ്റ്റോറന്റുകൾ , കാഷ്വൽ ഷോപ്പുകൾ എന്നിവയും വിനോദ സഞ്ചാരികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന പ്രാർത്ഥന ഹാളുകളും കോൺഫറൻസ് ഹാളുകളും പാർക്കിന്റെ മനോഹാരിത കൂട്ടുന്നു . കേരളത്തിലെ മികച്ച അമ്യൂസ്മെന്റ് പാർക്കുകളിൽ അഞ്ചാമത് നിൽക്കുന്ന വിസ്മയ വാട്ടർ പാർക്ക് ആളുകളെ ഒരുപാട് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.
4. Sadhoo Merry Kingdom
കോഴിക്കോട്-കണ്ണൂർ ഹൈവേയിൽ കണ്ണൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് Sadhoo Merry Kingdom സ്ഥിതി ചെയ്യുന്നത്.പാർക്കിന്റെ സ്ഥാനം നഗരത്തിന്റെ തിരക്കിൽ നിന്ന് സന്ദർശകരെ ആകർഷിക്കുന്നതിനു അനുയോജ്യമാണ്. ഇവിടുത്തെ 43 അടി ഉയരമുള്ള ഗാന്ധി പ്രതിമ തികച്ചും അതിശയകരമാണ്. പാർക്കിൽ 30-ലധികം ലാൻഡ് ആൻഡ് വാട്ടർ റൈഡുകൾ ഉണ്ട്. തത്സമയ വാട്ടർ സ്ലൈഡ് ഷോകളും ഒരു നീല കുളവും ഇതില് ഉൾപ്പെടുന്നു. ജെറ്റ് സ്ലൈഡ്, തണ്ടർ റിവർ, സൈക്ലോൺ പൂൾ എന്നിവയും, കൂടാതെ, എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഗെയിമിംഗ് ആർക്കേഡും വിശാലമായ ഷോപ്പിംഗ്, ഡൈനിംഗ് ഏരിയയും ഇതിലുണ്ട്. പേര് കേട്ടാൽ ഇതൊരു അമ്യൂസ്മെന്റ് പാര്ക്ക് ആണോയെന്ന് സംശയം തോന്നിയേക്കാമെങ്കിലും ഇതൊരു അത്യുഗ്രൻ പാർക്ക് തന്നെയാണ്.
3. Fantasy Park
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് Fantasy Park നിർമ്മിച്ചിട്ടുള്ളത് . അവരുടെ കൂറ്റൻ വേവ് പൂൾ , മൗണ്ടൻ വാട്ടർ സ്ലൈഡ്,ഗ്രാവിറ്റേഷണൽ വാട്ടർ സ്ലൈഡ് എന്നിവ വാട്ടർ റൈഡുകളിലെ പ്രധാന ആകർഷണമാണ് . ബേബി ട്രെയിനുകളും, ജമ്പിങ് കാസിലുകളും ഉൾപ്പെടുന്ന ഇവിടുത്തെ ഡ്രൈ റൈഡുകൾ വളരെ രസകരമാണ് .19 വർഷം പഴക്കമുള്ള അവരുടെ പാരമ്പര്യം നിലനിർത്തുന്നത് അവരുടെ അതിശയകരമായ പ്ലാനിറ്റോറിയമാണ്. ഇവിടെയാണ് യുവ മനസ്സുകൾക്ക് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതങ്ങൾ തുറന്നുകാട്ടുന്നത് . ദക്ഷിണേന്ത്യയിലെ ആദ്യത്തെ 16D സിനി മാജിക് റൈഡ് ഒരുക്കിയ ഈ പാർക്ക് ഏത് പ്രായക്കാർക്കും ഒരു മുഴുവൻ ദിവസത്തെ നല്ല അനുഭവങ്ങൾ സമ്മാനിക്കും.
2. Flora Fantasia Amusement Park
മലപ്പുറം ജില്ലയിൽ വേങ്ങാടുള്ള Flora Fantasia Amusement Park, 14 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു Water Theme പാർക്ക് കൂടിയാണ് . 2012 ൽ സ്ഥാപിതമായ ഈ പാർക്ക് മലപ്പുറത്തുള്ള പ്രധാന വിനോദകേന്ദ്രമാണ് . ഫ്ലോറ ഫന്റാസിയയിലെ റാമ്പുകളും വിശ്രമസ്ഥാനങ്ങളും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നവയാണ്. സുനാമി സവാരിയും, ടൈഫൂൺ ടണലും, ഒപ്പം ടൊർണാഡോ സവാരിയും, പാർക്കിലെ പ്രധാന വാട്ടർ റൈഡുകളാണ് . ലാൻഡ് റൈഡുകളെ കൂടുതൽ ഉല്ലാസകരമാക്കാനായി അവിടെ ഒരു ക്രിക്കറ്റ് പിച്ച് ഗെയിമും വലിയ ഫെറിസ് വീലും കൂടാതെ ഒരു 16D തീയേറ്ററും ഉണ്ട് . കുട്ടികളും കുടുംബവുമായി ഒരു ദിവസം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഇവിടം മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.
1. Wonderla Water Theme Park
കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന Wonderla Water Theme Park കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു വാട്ടർ പാർക്കാണ് . 35 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വണ്ടർലാ, 56 റൈഡുകളാൽ സന്ദർശകരെ ആവേശഭരിതരാക്കുന്നു . രണ്ട് വേവ് പൂളുകൾ ,ഫ്ലാഷ് ടവർ , 37 മീറ്റർ ഉയരമുള്ള വെർട്ടിക്കൽ ഡ്രോപ്പ് റൈഡ് ,ഇന്ത്യയിലെ ആദ്യത്തെ റിവേഴ്സ് ലൂപ്പിങ് റോളർ കോസ്റ്ററുകളും എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ് .ഒപ്പം Equinox 360, ആകർഷണങ്ങളിലെ തന്നെ പ്രധാന ഹൈലൈറ്റ് ആകുന്നു . ചെറിയ കുട്ടികൾക്കായി കറൗസലും മിതമായ കോസ്റ്ററുകളും വാട്ടർ പ്ലേ ഏരിയയുമുണ്ട് . വലിയ കുട്ടികൾക്കും മുതിർന്നവർക്കുമായി ലോഗ് റൈഡ് ,ഫെറിസ് വീൽ ,കാറ്റർപില്ലർ കോസ്റ്റർ തുടങ്ങിയവ പോലുള്ള റൈഡുകളുമുണ്ട്.