കമ്പനിയുടെ ക്രിയേറ്റീവ് സംവിധാനം വഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 7.5 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പ്രേക്ഷകര്‍ക്ക് മികച്ച പഠനാവസരവും കണ്ടന്റ് തയ്യാറാക്കുന്നവര്‍ക്ക് വരുമാനത്തിനുള്ള അവസരവും ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ യൂട്യൂബ് ആവിഷ്കരിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നൈപുണ്യ വികസനം ലക്ഷ്യമിട്ട് കോഴ്സുകള്‍ എന്ന പേരിലാണ് പുതിയ ഉല്‍പ്പന്നം യൂട്യൂബ് അവതരിപ്പിക്കുന്നത്. ഇവ അടുത്ത വര്‍ഷം മുതലാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചു തുടങ്ങുക. യൂട്യൂബില്‍ നിരവധി ആളുകള്‍ക്ക് ഇഷ്ട ജോലി ചെയ്യുന്നതിനോടൊപ്പം, അവരുടെ കരിയര്‍ രൂപപ്പെടുത്താനും പണം സമ്പാദിക്കാനും നീക്കങ്ങള്‍ നടത്തുന്നുണ്ട്. നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് കൂടുതല്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. 2020- ല്‍ 6,800 കോടി രൂപയാണ് യൂട്യൂബ് ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്.