2003 സെപ്തംബര്‍ ഒന്നിനാണ് ശോഭരാജ് പിടിയിലാകുന്നത്. ദമ്പതികളുടെ കൊലപാതകത്തില്‍ 21 വര്‍ഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വര്‍ഷം, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതിന് ഒരു വര്‍ഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ശോഭ്രാജ്. 15 ദിവസത്തിനകം മോചിപ്പിച്ച് നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവധ രാജ്യങ്ങളിലായി 12 പേരേ കൊന്നകേസുകളാണ് ശോഭരാജിന്റെ പേരിലുള്ളത്. എന്നാല്‍ മുപ്പതോളം പേരെ കൊന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, തായലണ്ട്, നേപ്പാള്‍, അഫ്ഘന്, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര് ഇയാളുടെ ഇരകളായി.