Menu

Follow Us On

മിസ് കേരളയ്ക്ക് പീച്ചിയില്‍ ഹാച്ചറി

ചാലക്കുടി പുഴ, അച്ചന്‍കോവില്‍, പമ്പ, ചാലിയാര്‍ എന്നീ നദികളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത ഈ മത്സ്യങ്ങള്‍ക്ക് പുതിയ പ്രജനന താവളം ഒരുക്കിയിരിക്കുകയാണ് പീച്ചിയിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി. സഹ്യാദ്രിയ ഡെനിസോണി എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഴീക്കോട് ഫിഷറീസ് വിത്തുല്പാദന കേന്ദ്രത്തിലായിരുന്നു പ്രജനന സൗകര്യം ഒരുക്കിയിരുന്നത്. പ്രേരിത പ്രജനനത്തിന് വിധേയമാക്കാവുന്ന മത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തിന്റെ വംശവര്‍ദ്ധനവ് ഉറപ്പാക്കാനുള്ള പദ്ധതികളാണ് വിത്തുല്പാദന കേന്ദ്രത്തില്‍ നടത്തുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –