Menu

Follow Us On

2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെഇഇ പരിശീലനവും . ഓഫ്ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13

പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്ലൈനിലും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച 2,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐഐടി-ജെഇഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍ജിഒകളുമായി ആകാശ് പങ്കാളിയാകും.
രാജ്യത്തുടനീളമുള്ള ആകാശ് ബൈജൂസിന്റെ എല്ലാ 285+ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം. മൊത്തം 90 മാര്‍ക്ക് ഉണ്ട്. ഇതില്‍ 35 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. അത് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്ട്രീമുകളും ഗ്രേഡും അടിസ്ഥാനമാക്കിയുള്ളതാണ്. ആന്‍തേ ആരംഭിച്ചതുമുതല്‍ 33 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആന്‍തേ ഒരു മണിക്കൂര്‍ പരീക്ഷയാണ്. എല്ലാ പരീക്ഷാ ദിവസങ്ങളിലും ആന്‍തേ ഓണ്‍ലൈനായി രാവിലെ 10:00 മുതല്‍ വൈകിട്ട് 07:00 വരെ നടക്കും. അതേസമയം ഓഫ്ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13 തീയതികളില്‍ രാവിലെ 10:30, 11:30, വൈകിട്ട് 04:00, 05:00 ആയി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ആകാശ് ബൈജൂസ് പിആര്‍ & കമ്യൂണിക്കേഷന്‍ മേധാവി വരുണ്‍ സോണി, റീജ്യനല്‍ സെയില്‍സ് മേധാവി ആശിഷ് കുമാര്‍ ജാ, ഏരിയ ബിസിനസ് മേധാവി അരുണ്‍ വിശ്വനാഥ്, അസി. ഡയരക്റ്റര്‍ എം.എം ബാബു, ബ്രാഞ്ച് മേധാവി കെ. വിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –