പിഡബ്ല്യുഡിക്കു പുറമെ തദ്ദേശസ്വയംഭരണം, തീരദേശം, വാട്ടര്‍ അതോറിറ്റി, വനം തുടങ്ങി വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള 20 റോഡുകള്‍ക്കായി പാക്കേജ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൂച്ചെട്ടി ഇരവിമംഗലം – മരത്താക്കര പുഴന്പള്ളം റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന 30,000 കിലോമീറ്റര്‍ റോഡില്‍ 50 ശതമാനം റോഡുകളും 2026നുള്ളില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേയ്ക്ക് മാറും. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 162 കിലോമീറ്റര്‍ റോഡുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്‍ഡ് ബിസി റോഡായി മാറ്റുമെന്നും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.






