തൊലിപ്പുറത്ത് ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടും. ഈ മുഴകള്‍ പഴുത്ത് വ്രണമാകുന്നതോടെ കാലികളുടെ ആരോഗ്യം ക്ഷയിക്കുകയും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. തുടക്കത്തില്‍ ഒന്നോ രണ്ടോ മുഴകള്‍ രൂപപ്പെട്ടത് പിന്നീട് ശരീരം മുഴുവന്‍ വ്യാപിക്കും. കറവപ്പശുക്കളാണെങ്കില്‍ പാല്‍ ചുരത്തുന്നത് കുറയും. കണ്ണില്‍നിന്നും മൂക്കില്‍നിന്നും ഒരു തരം ദ്രാവകം ഒലിക്കും. വൈറസ് ബാധിക്കാത്ത പ്രദേശങ്ങളിലും വാക്‌സിന്‍ ഉപയോഗിച്ചിട്ടുണ്ട്. കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കുത്തിവയ്പ്പ് നടത്തുമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ദേവി പറഞ്ഞു.