ആഘോഷ ചടങ്ങ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എത്രനാള്‍ ജീവിച്ചുവെന്നതിനപ്പുറം ജീവിക്കുന്ന കാലം നന്മകള് ചെയ്യലാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. പി ചിത്രന് നമ്പുതിരിപ്പാട് 103 വയസ്വരെ ജീവിക്കുകയും ജീവിച്ച കാലം സാമൂഹ്യമാറ്റങ്ങള്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിത്രന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീല അന്തര്‍ജനത്തിന്റെ സ്മരണാര്‍ഥം നല്കുന്ന മുക്തിസ്ഥലേശ്വരി പുരസ്കാരം എഴുത്തുകാരിയും യാത്രികയുമായ തിരുവനന്തപുരം സ്വദേശി ജെ യമുനമ്മയ്ക്ക് മന്ത്രി കെ രാജന് സമ്മാനിച്ചു.

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



