Menu

Follow Us On

വടക്കുംനാഥ ക്ഷേത്രത്തില്‍ തിരുവാതിരനാളില്‍ ലക്ഷംദീപം തെളിഞ്ഞു

വൈകീട്ട് ആറരയോടെയാണ് ക്ഷേത്രത്തില്‍ ലക്ഷംദീപം തെളിയിച്ചത്. നിരവധി ഭക്തര്‍ ദീപം തെളിയിച്ച് ആര്‍ദ്രാവ്രത പുണ്യം നേടി. കാലത്ത് 4 മണിക്ക് പ്രതിവിധി നെയ്യാടതോടെ തുടങ്ങിയ ചടങ്ങുകള്‍ ശ്രീ രുദ്ര ജപം, പാര്‍വ്തിക്ക് പുഷ്പ അഭിഷേകം, തിരുവാതിര ഊട്ട്, വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, എന്നിവയോടെ ഭക്തിസാന്ദ്രമായി. ക്ഷേത്രത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ സമര്‍പ്പണ ചടങ്ങും നടന്നു.ക്യാമറകള്‍ സ്പോണ്‍സര്‍ ചെയ്ത മനീഷ് ഗുപ്തയെ മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍ ആദരിച്ചു. അന്നദാന മണ്ഡപം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ബാല സുബ്രമണ്യനെയും ആദരിച്ചു.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍,തൃശൂര്‍ എംഎല്‍എ ബാലചന്ദ്രന്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ എന്നിവരും പ്രസാദ ഊട്ടില്‍ പങ്കാളികളായി

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –