ടാങ്കര്‍ ലോറി ഡ്രൈവിംഗ് തൊഴിലാക്കി വാര്‍ത്തയില്‍ നിറഞ്ഞ ഡെലീഷ മനസമ്മതം കഴിഞ്ഞ് പ്രതിശ്രുത വരന്‍ ഹേന്‍സനുമായി സല്‍ക്കാര ഹാളിലെത്തിയതും ടാങ്കര്‍ ഓടിച്ച്. ഇരുവരും വിദേശത്ത് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരാണ്. വടക്കേ കാരമുക്ക് പൊറുത്തൂര്‍ പള്ളിക്കുന്നത്ത് ഡേവീസ് – ട്രീസാ ദമ്പതികളുടെ മകളാണ് ഡെലീഷ. കാഞ്ഞിരപ്പിള്ളി ആനക്കല്‍ മേലോത്ത് പരേതരായ മാത്യൂ -ഏത്തമ്മ ദമ്പതികളുടെ മകനാണ് ഹേന്‍സന്‍. ടാങ്കര്‍ ഡ്രൈവറായ പിതാവിനൊപ്പം ഒഴിവ് സമയങ്ങളില്‍ കൂടെ സഞ്ചരിച്ചാണ് ഡെലീഷ ഡ്രൈവിംഗ് പഠിച്ചത്. പിന്നീട് ഹെവി ലൈസന്‍സെടുത്തു. കൊച്ചിയില്‍ നിന്ന് പെട്രോള്‍ എടുത്ത് മലപ്പുറം പമ്പിലെത്തിക്കുക പതിവായി. ഇതോടെ മാദ്ധ്യമശ്രദ്ധ നേടിയ ഡെലീഷയ്ക്ക് തൊഴില്‍ വാഗ്ദാനവുമായി ഗള്‍ഫ് കമ്പനികളെത്തി. അങ്ങനെ ഗള്‍ഫിലേക്ക് പറന്നു. അവിടെ ജര്‍മ്മന്‍ കമ്പനിയില്‍ ടാങ്കര്‍ ഡ്രൈവറാണ്