ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. തമ്പ്രാന്‍ കരിങ്കൊടിപ്പേടിയിലാണ് എന്ന ഫേസ്ബുക്ക് പോസ്റ്റും ചെന്നിത്തല ഇട്ടിട്ടുണ്ട്.