എംവി ഗംഗാ…ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല ടൂറിസം സവാരി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് പുറപ്പെടുന്ന എം.വി.ഗംഗാ വിലാസ് ക്രൂയിസിലുള്ള യാത്ര 3200 കിലോമീറ്ററുകളാണ് പിന്നിടുക. വീഡിയോ കോണ്‍ഫറന്‍;സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
32 സ്വസ് വിനോദ സഞ്ചാരികളുമായി വരാണസിയില്‍ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര. അഞ്ച് സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയുമായി 3200 കിലോമീറ്റര്‍ യാത്ര 51 ദിവസം കൊണ്ടാണ് പൂര്‍ത്തീകരിക്കുക. ഇത്രയും ദിവസം യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക് 12.5 ലക്ഷത്തോളം രൂപയാണ് ടിക്കറ്റ് നിരക്ക്.