മേയറെ ഉദ്ഘാടകനാക്കാത്ത ഡിവിഷനുകളിലെ ഫണ്ടാണ് തടഞ്ഞതെന്നും നടപടി അല്‍പ്പത്തരമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുമേന്തി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ നടുത്തളത്തിലിറങ്ങി. ഓണാഘോഷം നടത്തിയെന്ന് പറഞ്ഞാല്‍ പോരെന്നും താന്‍ കൂടി അറിയണമെന്നും മേയര്‍ വ്യക്തമാക്കിയതോടെ ഭരണപക്ഷത്തും അസ്വസ്ഥതയേറി. വിഷയം പറഞ്ഞു തീര്‍ക്കണമെന്ന് സി.പി.എം നേതാവ് പി.കെ. ഷാജന് പറഞ്ഞിട്ടും മേയര്‍ വഴങ്ങിയില്ല. കൗണ്‍സിലര്‍മാരായ മുകേഷ് കൂളപ്പറമ്പില്‍, ശ്രീലാല്‍ ശ്രീധര്‍, എബി വര്‍ഗീസ് എന്നിവര്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. ഓരോ ഡിവിഷനുകളിലേക്കും അനുവദിച്ച 30,000 രൂപയാണ് പലയിടത്തും തടഞ്ഞത്. പണം വെറുതെ ഒപ്പിട്ടുകൊടുക്കാന്‍ പറ്റില്ല. ആഘോഷപരിപാടികള്‍ അറിയണം.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം