സാമൂഹ്യ-വാര്‍ത്താ മാദ്ധ്യമങ്ങളിലൂടെ വാല്‍നക്ഷത്രം കടന്നുപോകുന്ന ദൃശ്യങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടു. 50,000 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കൊമറ്റ് 2022 ഇ-3 ഭൂമിയില്‍ ദൃശ്യമാകുന്നത്. 6.5 മാഗ്നിട്യൂടിലും സൂര്യനില്‍ നിന്ന് 307 ഡിഗ്രി എതിര് ദിശയിലുമാണ് കൊമറ്റ് 2022 ഇ-3 തെളിഞ്ഞത്. ശനിയാഴ്ച വാല്‍നക്ഷത്രത്തെ കാണാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്അഞ്ച് വരെയുള്ള ദിവസങ്ങളിലുള്ള അവസരം വിനിയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാല്‍നക്ഷത്രത്തിന്റെ പ്രകാശത്തെ കുറിച്ച് വ്യക്തമായി പ്രവചിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകാത്ത സാഹചര്യത്തില്‍ ബൈനോക്കുലര്‍, ടെലിസ്കോപ്പ് എന്നിവ ഉപയോഗിക്കാമെന്നും വിദഗ്ദര്‍ അറിയിച്ചിട്ടുണ്ട്.