ഈ മാസം 28ന് വൈകീട്ട് 5 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേയ്ക്ക് മാറ്റി. പണം കായ്ക്കുന്ന മരം പകുതിക്ക് വെച്ച് മുറിക്കരുതെന്ന് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ റാണ പ്രതികരിച്ചു.10 ദിവസത്തെ കസ്റ്റഡിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രവീണ റാണയില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ..ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രവീണ്‍ റാണയുടേയും, ബിനാമികളുടേയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം നടത്തിവരുന്നത്.