തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ വീടിന് നേരേയായിരുന്നു ആക്രമണം. സംഭവസമയത്ത് വീട്ടില്‍ നാല് പേരുണ്ടായിരുന്നു.ഷീറ്റ് തകര്‍ക്കുന്ന ശബ്ദം കേട്ടയുടന്‍ വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല.തുടര്‍ന്ന് തൊഴിലാളികള്‍ ചേര്‍ന്ന് ശബ്ദമുണ്ടാക്കി ആനയെ വിരട്ടി കാട്ടിലേയ്ക്ക് വിടുകയായിരുന്നു. ഇന്നലെ വൈകീട്ടും ഈ പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ഈ ആനയെ തൊഴിലാളികള്‍ ഓടിച്ച് കാട്ടിലേക്ക് കയറ്റി വിട്ടിരുന്നു.തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ആന ഇറങ്ങിയത്. അതേസമയം മൂന്നാര്‍ – പറമ്പിക്കുളം മേഖലകളില്‍ നിന്നും ആനകള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകുന്ന ആനത്താരിയാണ് മലക്കപ്പാറ പ്രദേശം.വേനല്‍ക്കാലമാകുന്നതോടെ വനത്തില്‍ ജലലഭ്യത കുറയും. ഇതോടെ കുടിവെള്ളം തേടി ആനകള്‍ ഈ മേഖലയിലൂടെ കടന്ന് പോകുന്നതാണ് പ്രദേശത്ത് ആനയുടെ സാനിധ്യം കൂടാനുള്ള പ്രധാന കാരണമെന്ന് വനം വകുപ്പ് വ്യക്തമാക്കി

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 