ജീവിതം തിരിച്ചുകിട്ടിയ സന്തോഷം കാണാം ഇരുവരുടേയും മുഖത്ത്. എലൈറ്റ് ഹോസ്പിറ്റലിലെ നാനൂറ്റിയഞ്ചാം മുറിയില്‍ അവര്‍ വീണ്ടും ജീവിതം സ്വപ്‌നം കാണുകയാണ്. വലിയ സന്തോഷം. മലയാളികള്‍ എത്ര നല്ലവര്‍. സ്‌നേഹവും കരുതലുമുള്ളവര്‍..മരിയ മനസ്സു തുറന്നു. സൈക്കിളില്‍ ലോകം ചുറ്റുന്ന ദന്പതിമാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിസംബര്‍ 21നാണ് ചാവക്കാട്ട് അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷദിനത്തില്‍ ഗോവയിലെത്തേണ്ടിയിരുന്നതിനാല്‍ ബെക്കിലായിരുന്നു യാത്ര. ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. മരിയയുടെ കാലിലെ എല്ലുകള്‍ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കേറ്റു. എല്ലാവരും നല്ലമനുഷ്യര്‍. അത്രയും സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്കു ആശുപത്രിയിലും ലഭിച്ചതെന്ന് ലൂയിസ് പറഞ്ഞു






