ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധനസഹായം അനുവദിക്കാത്തതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഓണത്തിനു മുമ്പ് സമരം തീര്‍ക്കാനാണ് മുഖ്യമന്ത്രിതന്നെ ഇടപെടുന്നത്.






