നരകാസുരന് ബ്രഹ്മദേവനെ തപസു ചെയ്ത് വരങ്ങള്‍ നേടുകയും ദേവേന്ദ്രനെ യുദ്ധത്തില്‍ തോല്പിക്കുകയും ചെയ്യുന്നു. ദേവേന്ദ്രന് ശ്രീകൃഷ്ണനോട് സങ്കടം പറയുകയും സത്യഭാമാ സമേതനായി ശ്രീ കൃഷ്ണന് എത്തി നരകാസുരനെ വധിക്കുകയും ചെയ്യുന്നു. നിള ദേശീയനൃത്തസംഗീതോത്സവത്തില്‍ യക്ഷഗാനം അഥവാ ബയലാട്ടം ആസ്വാദകരെ രസാനുഭൂതിയിലാഴ്ത്തി. നരകാസുരനായി രഞ്ജിത്ത് ഗോളിയടുക്ക, .മുരാസുരനായി മധുരാജ് ഇടനീര്‍, ശ്രീ കൃഷ്ണനായി പ്രകാശ്,
സത്യഭാമയായി ബാലകൃഷ്ണ, ദേവേന്ദ്രനായി സീതാംഗോളി, എന്നിവര്‍ അരങ്ങുവാണു. നൃത്തവും അഭിനയവും സാഹിത്യവും ഒത്തുചേരുന്ന ഈ കലാരൂപത്തിന് 400വര്‍ഷത്തോളമാണ് പഴക്കം