ശാസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് ഫെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവര്‍ത്തനമാക്കി മാറ്റേണ്ടതുണ്ട്. നിലവില്‍ നടന്നു വരുന്ന ശാസ്ത്രമേളകള്‍ കൂടുതല്‍ വിപുലീകരിക്കാനും അര്‍ത്ഥ പൂര്‍ണ്ണമാക്കാനുമുള്ള നടപടികള്‍ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു