പല കാരണങ്ങളാല്‍ വാഹനങ്ങള്‍ക്കു തീപിടിക്കാം. അവയില്‍ ചിലതെങ്കിലും അറിഞ്ഞിരിക്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്ക് നിങ്ങളെ ഒരുപരിധി വരെയെങ്കിലും സഹായിക്കും.ഫ്യൂവല്‍ ലീക്കേജ്,ഗ്യാസ് ലീക്കേജ്, അള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍, ബാറ്ററികളും ചാര്‍ജിംഗ് സര്‍ക്യൂട്ടും, കൂളിംഗ് സിസ്റ്റത്തിന്റെ തകരാര്‍, കാറ്റലിറ്റിക് കണ്‍വര്‍ട്ടറുകളും എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും, കൂട്ടിയിടികളും മെക്കാനിക്കല്‍ തകരാറുകളും, പാര്‍ക്കിംഗ് സ്ഥലവും പരിസരങ്ങളും, തീപ്പെട്ടി/ ലൈറ്റര്‍/സ്റ്റൗ എന്നിവയുടെ ഉപയോഗം ഇവയൊക്കെയാണ് വാഫനങ്ങള്‍ക്ക് തീപിടിക്കാനുള്ള പ്രധാന സാഹചര്യങ്ങള്‍.തുടരെ തുടരെ വാഹനങ്ങള്‍ക്ക് അഗ്‌നിബാധ ഉണ്ടായപ്പോള്‍ അതിനുളള സാഹചര്യങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കി സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്