വല്ലൂര്‍ ആദിവാസി കോളനിയിലെ മൂപ്പന് രമേഷ്, മകന് വൈഷ്ണവ് എന്നിവര്‍ക്ക് സമയം കഴിഞ്ഞെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചെന്നാണ് പരാതി. മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുത്തൂര്‍ കുരിശു മൂലയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ കേന്ദ്രത്തിലെത്തിയപ്പോള്‍ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ ആശുപത്രി അധികൃതരുമായി തര്‍ക്കമുണ്ടായതായും പറയുന്നു. ചികിത്സ നിഷേധിച്ചെന്ന കാര്യം അറിയിക്കാന്‍ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും മറ്റേതെങ്കിലും ആശുപത്രിയിലെത്തി ചികിത്സ നേടാനായിരുന്നു ഉപദേശം. തുടര്‍ന്ന് വേലുപ്പാടം ആശുപത്രിയില്‍ ചികിത്സ തേടി