പഠനം രസകരമാക്കാന്‍ രൂപങ്ങളായും ചിത്രങ്ങളായും ഒട്ടേറെ മാതൃകകള്‍ ഇവിടുണ്ട്. സ്റ്റാര്‍സ് പദ്ധതിപ്രകാരം തൃശൂര്‍ കോര്‍പ്പറേഷനില്‍ വര്‍ണ്ണശലഭങ്ങള്‍ പദ്ധതി നടപ്പാക്കിയ ആദ്യ വിദ്യാലയമാണ് മുക്കാട്ടുകര ഗവ. എല്‍പി സ്കൂള്‍. വീട്ടിനകത്ത് ലഭിക്കുന്ന അതേ സ്നേഹവും കരുതലും സ്കൂളിലും ലഭിച്ചാലേ കുരുന്നുകള്‍ ആത്മവിശ്വാസത്തോടെ വളരുകയുള്ളൂവെന്നും അത് സാധ്യമാക്കാനായാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫ്രീ പ്രൈമറി സ്കൂള്‍ തുടങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു.