മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള് അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് അത് ധീരമായ പത്രപ്രവര്‍ത്തനം അല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗവും ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്തുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരവുമാണ്.