വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില് കശുമാവിന്‍ തോട്ടത്തില്‍വച്ചാണ് പുലി പശുവിനെ ആക്രമിച്ചത്. കശുമാവിന്റെ മുകളിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികള് ബഹളം വച്ചപ്പോള് പുലി ഇറങ്ങിയോടി. വനംവകുപ്പ് സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ പൊറുതികേടിലാണ് മലയോരമേഖല. ആനശല്ല്യം കൂടാതെ കാട്ടുപന്നികളുടെയും ശല്ല്യം ഈ പ്രദേശങ്ങളിലുണ്ട്. വന്യജീവികളും മലയോരവാസികളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരികയാണിവിടെ