Menu

Follow Us On

ബില്‍ പാസായി; പക്ഷേ

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ല് നിയമസഭ പാസാക്കി. നിയമസഭയുടെ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള എല്ലാ നടപടിക്രമങ്ങളും നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള നിയമസാദ്ധ്യത ലഭിക്കണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം.പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ചാന്‍സലര്‍ നിയമനത്തിന് പ്രത്യേക സമിതി വേണം, ചാന്‍സലര്‍ ഇല്ലാത്ത സമയങ്ങളില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് തീരുമാനിക്കുന്നയാള്‍ക്ക് പകരം ചുമതല എന്നീ രണ്ട് പ്രതിപക്ഷ ഭേദഗതികളാണ് ഭരണപക്ഷം അംഗീകരിച്ചത്. ചാന്‍സലറെ നിയമിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മില്‍ ധാരണയായി. എന്നാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി ആരെ നിയമിക്കണം എന്നതില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കത്തിലായി. ചാന്‍സലര്‍ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാര്‍ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടര്‍ന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –