ശക്തനിലെ മാലിന്യമല നീക്കാന്‍ തിരക്കിട്ട നീക്കവുമായി കോര്‍പ്പറേഷന്‍. തൃശൂര്‍ ബ്രഹ്‌മപുരത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കി ന്യൂസ് ലീഡര്‍ പുറത്തുവിട്ട വാര്‍ത്ത സിപിഎമ്മിന്റെ നേതൃത്വത്തിലുളള ഭരണസമിതിയെ വെട്ടിലാക്കിയിരുന്നു. രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. ഇതോടെ ബുധനാഴ്ച രാവിലെ തന്നെ ജീവനക്കാരെത്തി പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും തരംതിരിച്ച് ചാക്കിലാക്കി മാറ്റിത്തുടങ്ങി. മാലിന്യമലയോട് ചേര്‍ന്നുള്ള പ്ലാന്റിലേക്കാന് മാറ്റുന്നത്