പൂര്‍ണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കില്‍ അത് പൊലീസ് മര്‍ദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. സംഭവത്തില്‍ എസ് ഐയെ മാത്രം സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അതൃപ്തിയും കുടുംബാംഗങ്ങള്‍ രേഖപ്പെടുത്തി. വാഹന പരിശോധനയ്ക്കിടയില്‍ മനോഹരന് മര്‍ദ്ദനമേറ്റതായി ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മനോഹരന് മരിച്ചതെന്നും കസ്റ്റഡി മര്ദ്ദനമുണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.