മാലിന്യത്തീയിന് ഇടയാക്കിയത് കേന്ദ്രീകൃത മാലിന്യസംസ്‌കരണമെന്ന് മേധാപട്കര്‍. ബ്രഹ്‌മാവ് സ്രഷ്ടാവാണ്. സ്രഷ്ടാവിന്റെ ഇടത്തില്‍ ഇന്ന് നടക്കുന്നത് സംഹാരമാണ്. കാലം കാണിച്ചുതരുന്ന ഭയാനകമായ വൈരുദ്ധ്യമാണിതെന്നും മേധാപട്കര്‍. കേന്ദ്രീകൃതമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളാണ് ബ്രഹ്‌മപുരത്തെ മാലിന്യത്തീയിന് ഇടയാക്കിയതെന്ന് മേധാപട്കര്‍. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ കെ.പി. ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വികേന്ദ്രീകൃതമായ സംസ്‌കരണ സംവിധാനങ്ങളാണ് ആവശ്യം. കേന്ദ്രീകൃതമായ സംസ്‌കരണ സംവിധാനം അഴിമതിക്ക് ഇടയാക്കുന്നു. അതാണ് ബ്രഹ്‌മപുരത്ത് കാണാനാകുന്നത്.






