കേന്ദ്ര സര്‍ക്കാര്‍ സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പതിന്നാല് പ്രതിപക്ഷ പാര്‍ടികള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡി എം കെ, ആര്‍ ജെ ഡി, തൃണമുല്‍ കോണ്‍ഗ്രസ് തുടങ്ങി പല പ്രധാന പാര്‍ടികളും കോണ്‍ഗ്രസിനൊപ്പമുണ്ട്. രാജ്യത്ത് സിബിഐയും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 95% കേസുകളും പ്രതിപക്ഷ പാര്‍ടികള്‍ക്കെതിരെയാണെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിങ്വി ചൂണ്ടിക്കാട്ടി