കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. പിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞുകളുടെ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കും. പുറമെ രക്തപരിശോധനയും നടത്തും.