അട്ടപ്പാടി മധു വധക്കേസില്‍ വിധിപ്രഖ്യാപനം ഏപ്രില്‍ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തി എന്നാണ് കേസ്. വിധി അനുകൂലമായിരിക്കുമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.