ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍ ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മര്‍ഗലീത്തയുടെയും കല്ലറകള്‍ക്കരികിലാണ് ഇന്നസെന്റിന്റെ അന്ത്യവിശ്രമം. സഹപ്രവര്‍ത്തകരും ബന്ധുക്കളും അടക്കമുള്ള വലിയനിര സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. അതുല്യ കലാകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.