ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപയും മറ്റ് പ്രതികള്‍ക്ക് 1.05 ലക്ഷവുമാണ് പിഴ. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ നേരത്തേ അനുഭവിച്ചതിനാല്‍ 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് കേസില്‍ നിന്ന് മുക്തനാകാം. പ്രതികളെ തവനൂര്‍ ജയിലിലേയ്ക്ക് മാറ്റും.