കേന്ദ്ര ഏജന്‍സികളും മഹാരാഷ്ട്ര പോലീസും സഹകരിച്ചു. മഹാരാഷ്ട്ര ഡി.ജി.പി.യുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അനില്‍കാന്ത് പറഞ്ഞു. പ്രതിയെ കോഴിക്കോട്ട് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യും. കേരളത്തില്‍ മുന്‍പരിചയമില്ലാത്ത സെയ്ഫി ഒറ്റയ്ക്കായിരിക്കില്ല ആക്രമണം ആസൂത്രണം ചെയ്തതെന്ന വിശ്വാസത്തിലാണ് പോലീസ്.