Newsleader -കോഴിക്കോട്ടെ ട്രെയിന്‍ തീവയ്പ് ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുകയാണ്. പ്രതിയായ ഷാരൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ലീപ്പര്‍ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനില്‍ കാന്തും ഭീകരബന്ധം തള്ളിയിട്ടില്ല.