ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നല്കി ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് കുറച്ച് നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ കൊച്ചി കോര്പറേഷന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്.