News Leader -അമിത വേഗതയില്‍ വന്ന ജോസ് കെ മാണിയുടെ മകന്റെ കാര്‍ റോഡില്‍ ഒന്ന് വട്ടം തിരിഞ്ഞ ശേഷമാണ് ബൈക്കില്‍ ഇടിച്ചത് എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം താന്‍ ജോസ് കെ മാണിയുടെ മകനാണ് എന്നാണു കാര്‍ ഓടിച്ചയാള്‍ വെളിപ്പെടുത്തി എന്നാണ് ദൃക്സാക്ഷി മൊഴി. എന്നിട്ടും മദ്യപരിശോധന പോലും പോലീസ് നടത്തിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അപകടത്തില്‍ ജീവന്‍ നഷ്ടമായ മാത്യു ജോണും സഹോദരന്‍ ജിന്‍സ് ജോണും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു.