ഇക്കുറി രണ്ട് കണിയൊരുക്കുകയാണ് ഗുരുവായൂരമ്പലത്തില്‍. മുഖമണ്ഡപത്തിലെ കണിക്ക് പുറമെ അമ്പലത്തിലെ നമസ്‌കാര മണ്ഡപത്തിലും ഇത്തവണ വിഷുക്കണി ഒരുക്കുന്നുണ്ട്. തിരക്കില്‍ ദര്‍ശനം കിട്ടാതെ വിഷമിക്കുന്ന വിശ്വാസികളുടെ വിഷമം കണക്കിലെടുത്താണ് അമ്പലത്തിന്റെ പുതിയ നീക്കം. ഭഗവാന്റെ തിടമ്പോടുകൂടിയാണ് നമസ്‌കാര മണ്ഡപത്തിലും വിഷുക്കണി ഒരുക്കുന്നത്. ഏപ്രില്‍ 15 ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണിയുടെ സമയം.